Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dr. Royce Mallasherry

Pathanamthitta

ഡോ. ​റോ​യ്സ് മ​ല്ല​ശേ​രി മാ​ർ​ത്തോ​മ്മാ സീ​നി​യ​ർ സി​റ്റി​സ​ൺ ജ​ന​റ​ൽ സെ​ക്ര​ട്ട​റി

തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ് കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഡോ. ​റോ​യ്സ് മ​ല്ല​ശേ​രി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ലാ​യ റോ​യ്സ് സ​ഭ​യു​ടെ മു​ഖ​പ​ത്ര​മാ​യ മ​ല​ങ്ക​ര​സ​ഭാ​താ​ര​ക ചീ​ഫ് എ​ഡി​റ്റ​ർ, മാ​ർ​ത്തോ​മ്മാ സ്റ്റു​ഡ​ന്‍റ്സ് കോ​ൺ​ഫ​റ​ൻ​സ് കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ്, മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യം കേ​ന്ദ്ര ഉ​പാ​ധ്യ​ക്ഷ​ൻ, എ​പ്പ​ിസ്കോ​പ്പ​ൽ നോ​മി​നേ​ഷ​ൻ ബോ​ർ​ഡ് മെം​ബ​ർ, വൈ​ദി​ക സെ​ല​ക്ഷ​ൻ ബോ​ർ​ഡ് അം​ഗം, മാ​ർ​ത്തോ​മ്മാ ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ ക​മ്മീ​ഷ​ൻ മെം​ബ​ർ, വൈ​എം​സി​എ ല​ണ്ട​ൻ യൂ​ത്ത് സെ​ന്‍റ​ർ ഡ​യ​റ​ക്‌​ട​ർ, വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് അ​ന്ത​ർ ദേീ​യ സ​മി​തി​യം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു.

പ്ര​സി​ഡ​ന്‍റ് ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലി​ത്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന കേ​ന്ദ്ര വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ടു​ത്ത മൂ​ന്ന് വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. വി​കാ​രി​ജ​ന​റാ​ൾ റ​വ. ഡോ. ​സി. കെ. ​മാ​ത്യു മു​ഖ്യ വ​ര​ണാ​ധി​കാ​രി​യാ​യി പ്ര​വ​ർ​ത്തി​ച്ചു. പ്ര​ഫ. ഫി​ലി​പ്പ് എ​ൻ. തോ​മ​സ് തി​രു​വ​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റാ​യും വി. ​ടി. തോ​മ​സ് മ​ല്ല​പ്പ​ള്ളി ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഭ​ദ്രാ​സ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള കേ​ന്ദ്ര ക​മ്മ​ിറ്റി അം​ഗ​ങ്ങ​ളാ​യി സ​ജി മു​ക്ക​ര​ണ​ത്ത്, ബാ​ബു വെ​മ്മേ​ലി ( റാ​ന്നി നി​ല​യ്ക്ക​ൽ), മോ​ഹ​ൻ ജോ​ർ​ജ് ( കു​ന്നം​കു​ളം-​മ​ല​ബാ​ർ), ജേ​ക്ക​ബ് ജോ​ർ​ജ്‌, പി.​സി. തോ​മ​സ് (നി​ര​ണം - മാ​രാ​മ​ൺ), ജോ​ണി ഇ. ​ജോ​ൺ, ടൈ​റ്റ​സ് വ​റു​ഗീ​സ് (കോ​ട്ട​യം - കൊ​ച്ചി), ജേ​ക്ക​ബ് ജോ​ർ​ജ്, സ​ജി ജോ​ർ​ജ്‌ (അ​ടൂ​ർ), പ്ര​ഫ. ജേ​ക്ക​ബ് കോ​ശി, ജോ​ൺ പി. ​തോ​മ​സ് (ചെ​ങ്ങ​ന്നൂ​ർ-​മാ​വേ​ലി​ക്ക​ര), ജോ​ർ​ജ്‌ വ​റു​ഗീ​സ്, ടി.​ഒ. ത​ങ്ക​ച്ച​ൻ (കൊ​ട്ടാ​ര​ക്ക​ര-​പു​ന​ലൂ​ർ), വി.​ടി. സാ​മു​വേ​ൽ, വ​ർ​ഗീ​സ്‌ സാ​മു​വേ​ൽ (മും​ബൈ ) ചെ​റി​യാ​ൻ ജോ​ർ​ജ്‌ ( ചെ​ന്നൈ-​ബം​ഗ​ളൂ​രു) എ​ന്നി​വ​രെ തെ​രഞ്ഞെ​ടു​ത്തു.

Latest News

Corehub Up